Kerala

ടൈലുകൾ പൊട്ടിത്തെറിച്ചു; ഉപകരണങ്ങൾ പൂർണമായും നശിച്ചു: എറണാകുളത്ത് ഇടിമിന്നലേറ്റ് പത്തോളം വീടുകൾക്ക് കേടുപാട്

ഇടിമിന്നലേറ്റ് എറണാകുളത്ത് വീടുകൾക്ക് കനത്ത നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിൽ പാലായ്ക്കുന്ന് ഭാഗത്ത് നിരവധി വീടുകൾക്കാണ് കനത്ത നാശനഷ്ടമുണ്ടായത്.

വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തോളം വീടുകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

ഇതിൽ അമ്പാട്ട് സാറാമ്മ വർഗീസിന്‍റെ വീടിനാണ് കൂടുതൽ തകരാർ സംഭവിച്ചത്. വീട്ടിന്‍റെ വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും നശിച്ചിട്ടുണ്ട്. മാത്രമല്ല മുറ്റത്തെ ടൈലുകൾ പൊട്ടിത്തെറിച്ചു.

See also  അട്ടപ്പാടി വനത്തിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ

Related Articles

Back to top button