Kerala

മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്: നിലപാടിലുറച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ വി ഡി സതീശനുമായി ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് അറിയിച്ചു. അടൂര്‍ പ്രകാശിന്റെ പരാതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

അതേസമയം, നിലപാടിലുറച്ച് പരാതിയുമായി മുന്നോട്ട് പോകുമെന്ന് അടൂര്‍ പ്രകാശ് അറിയിച്ചു. ദീപ ദാസ് മുന്‍ഷിക്ക് പരാതി നല്‍കിയിട്ടില്ല. ഖര്‍ഗേയെ കണ്ട് പരാതി കൈമാറി. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല. മുഖ്യമന്ത്രിക്കെതിരെയാണ് പരാതി നല്‍കിയത്. താന്‍ പലതും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പത്രവാര്‍ത്തകള്‍ കണ്ടല്ലല്ലോ എല്ലാം അറിയേണ്ടത്. പരാതി പരിഹരിക്കാന്‍ നേതൃത്വം ഇടപെടുമെന്ന് കരുതുന്നുവെന്നും അടൂര്‍ പ്രകാശ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

യുഡിഎഫിലെ പടലപിണക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഇന്നലെ അടൂര്‍ പ്രകാശും സണ്ണി ജോസഫും വെവ്വേറെ മീറ്റുങ്ങുകള്‍ നടത്തിയിരുന്നു. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കവും അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തുവരികയാണ്. കണ്‍വീനര്‍ എന്ന നിലയില്‍ തന്നെ നോക്കുകുത്തിയാക്കുകയാണെന്നാണ് അടൂര്‍ പ്രകാശ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് പരാതിപ്പെട്ടിരുന്നു. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ലെന്നും യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ലെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

See also  യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

Related Articles

Back to top button