Kerala

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസ് കസ്റ്റഡിയിൽ

നാട്ടിലെ അവധിക്ക് ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കാണാതായ വയനാട് സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. ലഗേജിൽ സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായാണ് ഇവരെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞുവെച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

​വാർഷികാവധി കഴിഞ്ഞ് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്തേണ്ടിയിരുന്ന ഇവർ വിമാനമിറങ്ങിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും കാണിച്ച് കുടുംബത്തിന് ശബ്ദസന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും ആശങ്കയിലാവുകയായിരുന്നു.

​തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് നഴ്‌സ് പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്. 

See also  നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചു

Related Articles

Back to top button