Kerala

ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിക്ക് പോയത്. ‌സിവിൻ ജോണിക്ക് 26 വയസാണ്. ഒരു മാസം മുൻപാണ് പഠനത്തിനായി ജർമനിയിലേക്ക് പോയത്. ഒരു സഹോദരൻ ജർമ്മനിയിൽ ഉണ്ട്. അമ്മ നേരത്തെ മരണപ്പെട്ടു. സിവിൻ്റെ മരണവിവരം അച്ഛനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.

നോവ താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ ശേഷം എന്നെ മാറ്റിനിർത്തി: എംഎ ഷഹനാസ്

Related Articles

Back to top button