Kerala

വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: വര്‍ക്കലയിലെ നവവധുവിന്റെ മരണത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വര്‍ക്കല തച്ചോട് സ്വദേശി ജിഷ(30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30യോടെയാണ് ജിഷയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ പരിശോധന നടത്തും. ഈ മാസം 20നായിരുന്നു ഗുരുവായൂരില്‍ വെച്ച് ജിഷയുടെ രണ്ടാം വിവാഹം.

നിലവില്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെങ്കിലും വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വര്‍ക്കല സ്വദേശിയായ അജി നടേശനുമായി ജിഷയുടെ വിവാഹം. ജിഷയുടെ വീട്ടുകാര്‍ വിവാഹവുമായി സഹകരിച്ചിരുന്നില്ല. തച്ചോട് പൈപ്പിന്‍മൂട് സ്വദേശി ഷാജി-ജയ ദമ്പതികളുടെ മകളാണ് ജിഷ.

See also  കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം നിഷേധിക്കുന്നു; എല്ലാവരും ഒന്നിച്ച് നിന്ന് ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി

Related Articles

Back to top button