Gulf

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ദുബായ് / ന്യൂഡൽഹി: ലോകത്തെ പ്രമുഖ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന പനാമ പതാകയേന്തിയ ‘എംടി ലൂയിസ് 1’ (MT LOUISE 1) എന്ന എണ്ണക്കപ്പലിനു നേരെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. കാന്തികശേഷിയുള്ള ‘ലിംപെറ്റ് മൈനുകൾ’ (Limpet Mines) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

​ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഒട്ടിച്ചുവെച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തുവെങ്കിലും, കപ്പലിലെ ജീവനക്കാർ സമയബന്ധിതമായി തീ നിയന്ത്രണവിധേയമാക്കി.

​കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. കപ്പലിൽ നിന്ന് എണ്ണ ചോർച്ചയോ പരിസ്ഥിതി നാശമോ ഉണ്ടായിട്ടില്ലെന്നും, തകരാറുകൾ പരിഹരിച്ച ശേഷം കപ്പൽ യാത്ര പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

See also  ദുബായിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വസ്തു വാങ്ങുന്നത് നിയമക്കുരുക്കിലേക്ക് നയിക്കാം; ഇന്ത്യൻ റസിഡന്റ്സിന് മുന്നറിയിപ്പ്

Related Articles

Back to top button