Kerala
ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തിൽ ടിഎസ് ആൽബർട്ടാണ്(19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുരി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബിക്ക് ഗുരുതരമായി പരുക്കേറ്റു
എബിന്റെ വലതുകാൽ അറ്റുപോയി. എബിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി കരിങ്കുന്നത്തിനടുത്തുള്ള തവളക്കുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.
എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. ആൽബർട്ട് പുറകിലും. സന്തോഷ്-റീന ദമ്പതികളുടെ മകനാണ് മരിച്ച ആൽബർട്ട്.
The post ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക് appeared first on Metro Journal Online.