Kerala

കുമരകത്ത് കാർ പുഴയിൽ വീണ് മരിച്ചവരിൽ ഒരാൾ മലയാളി; ഗൂഗിൾ മാപ്പും ചതിച്ചതായി സംശയം

കോട്ടയം കുമരകത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചതിൽ കൂടുതൽ വിവരം പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജയിംസ് ജോർജാണ്(48) മരിച്ച മലയാളി. താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27)യാണ് അപകടത്തിൽ മരിച്ച രണ്ടാമത്തെയാൾ

ഇവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഇന്നലെ രാത്രി 8.45ാേടെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്ന് കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു.

അപകടം നടക്കുമ്പോൾ കനത്ത മഴയായിരുന്നു പ്രദേശത്ത്. റോഡിൽ തെരുവ് വിളക്ക് ഇല്ലാതിരുന്നതും മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതും അപകടത്തിന് കാരണമായി. ഗൂഗിൾ മാപ്പും ചതിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.

The post കുമരകത്ത് കാർ പുഴയിൽ വീണ് മരിച്ചവരിൽ ഒരാൾ മലയാളി; ഗൂഗിൾ മാപ്പും ചതിച്ചതായി സംശയം appeared first on Metro Journal Online.

See also  ജനസേവനത്തിന് കിട്ടിയ വരുമാനത്തില്‍ നിന്ന് നയാപൈസപോലും കൈകൊണ്ട് തൊട്ടിട്ടില്ല: സുരേഷ് ഗോപി

Related Articles

Back to top button