Kerala

രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും; കേരളത്തിൽ ഹാട്രിക് വിജയം നേടുമെന്ന് എകെ ആന്റണി

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളത്തിൽ ഹാട്രിക് വിജയമാകും കോൺഗ്രസിന് ഉണ്ടാകുക. പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയും

എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം. ഇലക്ഷൻ കാലത്ത് ഒളിച്ചോടില്ല. ഇവിടെ തന്നെയുണ്ടാകും. വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത് യാഥാർഥ്യമാകുമെന്നും ആന്റണി പറഞ്ഞു

The post രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും; കേരളത്തിൽ ഹാട്രിക് വിജയം നേടുമെന്ന് എകെ ആന്റണി appeared first on Metro Journal Online.

See also  സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന്റെ ഗതികേട്; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ

Related Articles

Back to top button