Kerala
കോട്ടയം കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി(60), ഭാര്യ ജാൻസി(55) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജാൻസിയെ നിലത്ത് മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്
ഇവരുടെ മകൻ സ്‌കൂളിലായിരുന്നു. കുടുംബകലഹമാണ് മരണകാരണമെന്നാണ് സൂചന. മരിക്കാൻ പോകുകയാണെന്ന് റോയി സഹോദരനോട് വിളിച്ച് പറഞ്ഞിരുന്നു.
ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
The post കോട്ടയം കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.