Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയാകുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടെങ്കിലും സി കൃഷ്ണകുമാറിനാണ് മുൻഗണന.

മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കൃഷ്ണകുമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥിയായിരുന്നു

2000 മുതൽ 2020 വരെ പാലക്കാട് നഗരസഭ കൗൺസിലറായിരുന്നു. 20215-20 കാലത്ത് നഗരസഭ വൈസ് ചെയർമാനുമായിരുന്നു.

The post പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും appeared first on Metro Journal Online.

See also  ആന്‍റിബയോട്ടിക്കുകൾ ഇനി നീല കവറിൽ മാത്രം

Related Articles

Back to top button