Kerala

സതീഷിന് പിന്നിൽ താനല്ല; തന്റെ ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല; ശോഭാ സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരായ ആരോപണങ്ങളോട് രൂക്ഷ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. കൊടകര കുഴൽപ്പണ കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്.

സതീഷിന് പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്തു കൊണ്ടുവരാൻ ഡൽഹിയിൽ പോകുമെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും ശോഭ ഫറഞ്ഞു

ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായും പ്രവർത്തിക്കുന്നു. ശോഭ കേരളത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്റെ കൂട്ടുകാരിയാണ് കണ്ണൂരിലെ പിപി ദിവ്യയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

The post സതീഷിന് പിന്നിൽ താനല്ല; തന്റെ ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല; ശോഭാ സുരേന്ദ്രൻ appeared first on Metro Journal Online.

See also  കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല, അഹങ്കാരത്തിന്റെ തെളപ്പ്: പിവി അൻവർ

Related Articles

Back to top button