Kerala

സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ എത്തിയില്ല; തൃശ്ശൂരിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി

തൃശൂർ എരുമപ്പെട്ടിയിൽ നിന്ന് വിദ്യാർഥിയെ കാണാതായതായി പരാതി. തോന്നല്ലൂർ സ്വദേശിയായ 16കാരൻ അനന്തനെയാണ് കാണാതായത്. മന്തിയത്ത് വീട്ടിൽ സുരേഷിന്റെ മകനാണ്.

വരവൂർ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി സ്‌കൂളിലെത്തിയില്ലെന്ന് മനസിലാകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ

Related Articles

Back to top button