Kerala

ജാർഖണ്ഡിൽ 3 പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ട സ്‌ഫോടനക്കേസ്; പ്രതിയായ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ

ജാർഖണ്ഡിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ. എൻഐഎ സംഘമാണ് മൂന്നാറിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാർ പോലീസിന്റെ സഹായത്തോടെയായിരുന്നു നടപടി

ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു(30) ആണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇയാൾ മൂന്നാറിൽ താമസിച്ച് വരികയാണ്. ഭാര്യക്കൊപ്പം അതിഥി തൊഴിലാളിയെന്ന വ്യാജേന ഗൂഡാർവിള എസ്റ്റേറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു

എൻഐഎക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2021ൽ നടന്ന സ്‌ഫോടനക്കേസിലെ 33ാം പ്രതിയാണ് സഹൻ ടുട്ടി ദിനബു. നിലവിൽ ഇയാൾ മൂന്നാർ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് എൻഐഎ സംഘം കൊച്ചിയിൽ എത്തിക്കും.
 

See also  അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി; മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകും

Related Articles

Back to top button