Kerala

വയനാടിന് അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം; എംപിമാരോട് മുഖ്യമന്ത്രി

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന് അർഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു

വയനാട് ദുരന്തസമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലേത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു

വരാനിരിക്കുന്ന ചെലവ് അടക്കം 1222 കോടിയുടെ സഹായമാണ് ചോദിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

See also  പുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

Related Articles

Back to top button