Kerala

സമസ്തയ്ക്ക് പുതിയ നേതൃത്വം; കൊയ്യോട് ഉമര്‍ മുസ്‌ലിയാർ പുതിയ ജനറല്‍ സെക്രട്ടറി

മലപ്പുറം: സമസ്തയുടെ പുതിയ നേതൃത്വത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. കൊയ്യോട് ഉമര്‍ മുസ്‌ലിയാരാണ് പുതിയ ജനറല്‍ സെക്രട്ടറി. മുമ്പ് ഇദ്ദേഹം സംഘടനാ ട്രഷറര്‍ ആയിരുന്നു. ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് പുതിയ നിയമനം. വി മൂസക്കോയ മുസ്ലിയാര്‍, എ വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. പനങ്കാങ്ങര ഹൈദര്‍ ഫൈസിയാണ് സെക്രട്ടറി. എം ടി അബ്ദുള്ള മുസ് ലിയാരാണ് പുതിയ ട്രഷറര്‍. മുശാവറ യോഗത്തിലാണ് തീരുമാനം.

സമസ്തയുടെ കാര്യങ്ങള്‍ കൂടിയാലോചിക്കാന്‍ കൂടിയാലോചന സമിതിയും രൂപീകരിച്ചു. സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന് തിരിച്ചടി എന്നാണ് വിലയിരുത്തല്‍. ലീഗ് അനുകൂല പക്ഷം നിര്‍ദേശിച്ചത് എം ടി അബ്ദുള്ള മുസ്‌ലിയാരെ ആയിരുന്നു. ഫത്വ കമ്മിറ്റിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. പരാതികള്‍ കൂടിയാലോചന സമിതി അന്വേഷിക്കും. താന്‍ വിനീതനായി സേവനം ചെയ്യുമെന്നും സമസ്തയുടെ ഉദ്ദേശത്തിനായി പ്രവര്‍ത്തിക്കുമെന്നുമാണ് ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് പ്രതികരിച്ചത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും സംഘടനാ സംവിധാനത്തെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുശാവറയില്‍ നടപടി ഇല്ലാത്തതും ലീഗ് അനുകൂല പക്ഷത്തിന് തിരിച്ചടിയാണ്. പരാതി പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനം എന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. പിന്നാലെ സമസ്തയിലെ ലീഗ് അനുകൂല പക്ഷം വഖഫ് വിശദീകരണ സമ്മേളനവുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.

See also  കണ്ണൂരിലെ തിരിച്ചടിക്ക് കാരണം എം.വി. ഗോവിന്ദൻ; ശ‍്യാമളയുടെ സ്ഥാനാർഥിത്വം തിരിച്ചടിച്ചു

Related Articles

Back to top button