Kerala

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശവാസികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികൾ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ സിപിആർ നൽകി. എന്നാൽ നാല് വിദ്യാർത്ഥികൾ മരിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

See also  മെക് 7നെതിരായ പരാമർശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു

Related Articles

Back to top button