Local

നവോത്ഥാന സംഗമം ഇന്ന് അരീക്കോട്

അരീക്കോട്: പരിഷ്കർത്താക്കൾ – ജീവിതം, ത്യാഗം, പോരാട്ടം എന്ന വിഷയത്തിൽ ISM അരീക്കോട് മണ്ഡലം സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഇന്ന് വൈകുന്നേരം 6:30ന് അരീക്കോട് നടക്കും. ET മുഹമ്മദ്‌ ബഷീർ എം.പി. സംഗമം ഉദ്‌ഘാടനം ചെയ്യും. PK ബഷീർ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.

ഡോ. ലബീദ് അരീക്കോട് (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിക്കും. സഫീർ അരീക്കോട് വിഷയാവതരണം നടത്തും. അഡ്വ. പി.വി. മനാഫ് (ജില്ലാ പഞ്ചായത്ത് അംഗം) “ഇബ്രാഹിം മാസ്റ്റർ – കരുത്തുറ്റ വിദ്യാഭ്യാസ വിചക്ഷണൻ”, അലി പത്തനാപുരം “സാത്വികനായ ജനനേതാവ്”, ഡോ. ജാബിർ അമാനി (KNM മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി) “ഇബ്രാഹിം മാസ്റ്റർ, എൻ.വി. ബീരാൻ സാഹിബ്: ഖുർആൻ ഗവേഷകർ”, ഡോ. അൻവർ സാദത്ത് (ISM സംസ്ഥാന ജനറൽ സെക്രട്ടറി) “വേദ വെളിച്ചം” എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

See also  അതിഥിത്തിളക്കത്തിൽ കുമാരനെല്ലൂർ ജി.എൽ.പി. സ്കൂൾ

Related Articles

Back to top button