Local

ഗോവയിൽ തിളങ്ങിയ ആഷിഖിന് ടൂർണമെന്റ് കമ്മിറ്റിയുടെ ക്യാഷ് അവാർഡ്

അരീക്കോട് : ഗോവയിൽ വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഫുട്ബാൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ആഷിഖിന് ജനകീയ ടൂർണമെന്റ് കമ്മിറ്റി ക്യാഷ് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ യു.സമീർ, സി. ലത്തീഫ്, എൻ. കെ യൂസുഫ്, എ .സുബൈർ, വാർഡ് മെമ്പർ ജമീല നജീബ്, എ കെ . സകീർ, കെ പി ശരീഫ്, സി. നജീബ്, മനീഷ്, കെ. എ റസാഖ്, സി. സൈഫുദ്ധീൻ, എൻ. കെ മുനീർ, കെ. സി. സുനിൽബാബു, പി. ടി മുഹമ്മദ്‌, ടി. അജ്മൽ, പി. പി ഖയും, ലൈലാബി തുടങ്ങിയവർ പങ്കെടുത്തു. സ്പെഷ്യൽ ഒളിമ്പിക്സിൽ കേരളത്തിന്റെ അഭിമാനത്തിന് കാരണമായ ആഷിഖിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു. ഈ യുവ കായികതാരത്തിന്റെ വിജയം സംസ്ഥാനത്തിന്റെ മുഴുവൻ അഭിമാനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

See also  മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി

Related Articles

Back to top button