ചരിത്രരചനയെ അതീവ ഗൗരവത്തോടെ കാണണം: ഇ.ടി മുഹമ്മദ് ബഷീർ എം പി

അരീക്കോട് : സമകാലിക സാഹചര്യത്തിൽ ചരിത്രരചനക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം പി. ഒരു നാടിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിക്ക് നിസ്തുല സംഭാവനകൾ അർപ്പിച്ച ചരിത്ര പുരുഷൻമാരുടെ ചരിത്രം ഭാവി തലമുറക്ക് പകർന്നു കൊടുക്കാൻ അവരുടെ ചരിത്ര രചന അത്യന്താപേക്ഷിതമാണ്. അരീക്കോടിന്റെ സമഗ്ര പുരോഗതിക്ക് വഴിതെളിച്ച എൻ. വി. ഇബ്രാഹിം മാസ്റ്റർ, എൻ. വി ബീരാൻ സാഹിബ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐ. എസ്. എം അരീക്കോട് മണ്ഡലം സമിതി സംഘടിപ്പിച്ച പോസ്റ്റ് കൊളോക്യം നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. വിശ്വമാനവികതക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ ജനുവരി 25 മുതൻ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. വി. മനാഫ്, ഡോ. ജാബിർ അമാനി, കെ.അലി പത്തനാപുരം, കെ.അബ്ദുറഷീദ് ഉഗ്രപുരം, ഡോ. കെ.ഷബീർ ആലുക്കൽ, പി.സഫീർ അരീക്കോട്,സലാഹുദ്ദീൻ കല്ലരട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.