Local

തെഞ്ചേരി – അരീക്കോട് റൂട്ടിൽ നാളെ മുതൽ പുതിയ ബസ് സർവീസ് ഓടിത്തുടങ്ങും

മൈത്ര: തെഞ്ചേരി(ചോല) – അരീക്കോട് റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ഏറെക്കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റിക്കൊണ്ടാണ് ‘മർഹബ’ എന്ന പേരിൽ ജനകീയ ബസ് സർവ്വീസ് ആരംഭിക്കുന്നത്. നാളെ രാവിലെ 7:50ന് തെഞ്ചേരി ചോലയിൽ നിന്നും ആരംഭിക്കുന്ന സർവീസ് തെഞ്ചേരി – ചെമ്പ്ര – കുത്തൂപറമ്പ് – മൈത്ര പാലം വഴി അരീക്കോട് എത്തിച്ചേരും. വിശദമായ സമയക്രമം ബസ് സർവീസ് ആരംഭിച്ച ശേഷം അറിയിക്കും.

മൈത്ര പാലം വരുന്നതിന് മുന്നേ അരീക്കോട് നിന്നും മൂർക്കനാട് വഴി ബസ് സർവ്വീസ് നടത്തിയിരുന്നു. എന്നാൽ കോവിഡ് കാലത്ത് ഈ സർവീസ് നിർത്തി വെക്കുകയായിരുന്നു. പിന്നീട് മൈത്ര പാലം വഴി സർവീസ് പുനരാരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. അതേസമയം നാളെ മുതൽ പുതിയ സർവീസ് ആരംഭിക്കുന്നതിൽ വലിയ ആവേശത്തിലാണ് നാട്ടുകാർ. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും പുതിയ സർവീസ്.

See also  ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി

Related Articles

Back to top button