Local

മാലിന്യമുക്ത വിദ്യാലയം നെഞ്ചോട് ചേർത്ത് വിദ്യാർത്ഥികൾ

പൂവ്വത്തിക്കൽ: ‘മാലിന്യമുക്ത വിദ്യാലയം’ എന്ന ആശയം വാക്കുകളിൽ ഒതുക്കാതെ നെഞ്ചോട് ചേർത്ത് പ്രാവർത്തികമാക്കി ഊർങ്ങാട്ടിരി എ.എൽ.പി സ്കൂളിലെ ഹരിത കർമ്മസേന വിദ്യാർത്ഥികൾ മാതൃകയായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരത്തെ തന്നെ പടിക്ക് പുറത്തു നിർത്തിയ വിദ്യാലയമാണിത്. എന്നാൽ, വാർഷികാഘോഷത്തിന്റെ ഭാഗമായി മുതിർന്നവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയിലെ കുരുന്ന് വിദ്യാർത്ഥികൾ പര പ്രേരണ കൂടാതെ ശേഖരിക്കുകയായിരുന്നു.
പാഠപുസ്തകങ്ങൾ പകർന്നു നൽകുന്ന അറിവുകൾക്കപ്പുറം പ്രകൃതിയെയും മണ്ണിനെയും അടുത്തറിഞ്ഞ് മാതൃക കാട്ടിയ വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ് സിജി മാത്യു, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എം ടി. എന്നിവർ അഭിനന്ദിച്ചു.

See also  കേരളത്തിൽ റേഷൻ വിതരണം തടസ്സപ്പെട്ടു: കരാറുകാരുടെ അനിശ്ചിതകാല സമരം

Related Articles

Back to top button