National

യെച്ചൂരിക്ക് പകരം പിബിയിലെ ഒരാൾക്ക് സിപിഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകും

അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരം പോളിറ്റ് ബ്യൂറോയിലെ ഒരാൾക്ക് സിപിഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ തീരുമാനം. അതേസമയം ഇതുസംബന്ധിച്ച് ഒരാഴ്ചക്ക് ശേഷമേ ആലോചന തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്

പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കിൽ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നൊഴിയണം. എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്‌തേക്കാം. താത്കാലിക ചുമതലയാകും ഒരാൾക്ക് നൽകുക. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നും സിപിഎം അറിയിച്ചു.

ഇന്നലെയാണ് സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ആഗസ്റ്റ് 19 മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം.

See also  യുഎസില്‍ ജീവിക്കാന്‍ ആഗ്രഹിച്ച രത്തന്‍ ടാറ്റയെ ഇന്ത്യയിലേക്കെത്തിച്ച വനിത ആരെന്ന് അറിയാമോ?

Related Articles

Back to top button