Kerala

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം: സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടു ജീവിതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച നടനും അധ്യാപകനുമായ വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി-55) പോക്‌സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, രക്ഷിതാക്കള്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ക്ക് ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

The post നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍ appeared first on Metro Journal Online.

See also  മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Related Articles

Back to top button