Kerala

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്; തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് പിസി ജോർജിന്റെ ആരോപണം. 

കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി സി ജോർജ് വെളിപ്പെടുത്തി. 

ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് തെഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നും പിസി ജോർജ് പരിഹസിച്ചു. 

ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ബിജെപി പണം ഉപയോഗിച്ച് എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

See also  നോ എൻട്രി; സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ പൂട്ടി സർക്കാർ: സമരഗേറ്റും അടച്ചു

Related Articles

Back to top button