Gulf

ശൈഖ് മുഹമ്മദ് അറബ് ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് 2025 എക്‌സ്ബിഷനില്‍ സന്ദര്‍ശനം നടത്തി.

രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും ഹെല്‍ത്ത് കെയര്‍ രംഗത്ത് ഏറ്റവും മികച്ച മാതൃക സ്ഥാപിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് അറബ് ഹെല്‍ത്ത് കെയര്‍ എന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ വ്യവസായ പ്രദര്‍ശനമായ അറബ് ഹെല്‍ത്ത് 2025ല്‍ 3,800ഓളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരിപാടിക്ക് തിരശ്ശീല വീഴും.

The post ശൈഖ് മുഹമ്മദ് അറബ് ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി appeared first on Metro Journal Online.

See also  കരുണാകരന്റെ തട്ടകത്തിൽ കെ മുരളീധരനെ ഇറക്കി സർപ്രൈസ്; കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

Related Articles

Back to top button