Kerala

അന്വേഷണ സംഘത്തിന് കത്ത് നൽകി

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ധിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ധിഖ് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസിൽ നേരിട്ട് ഹാജരാകാമെന്ന് ഇമെയിൽ വഴിയാണ് നടൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ധിഖിന്റെ നിലപാട്. ഇപ്പോൾ അത് ഔദ്യോഗികമായി രേഖാമൂലം എസ്ഐടിഎയെ നടൻ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ധിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

 

See also  മുസ്ലിം സമുദായത്തിനെതിരായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പി സി ജോർജ്; ഇത്തവണ അനായാസം വിജയിക്കും

Related Articles

Back to top button