Movies

ബേസിക് ഹിന്ദി പോലും അറിയില്ല; എന്നിട്ടാണ് സീതയാക്കുന്നത്: സായ് പല്ലവിക്കെതിരേ സൈബറാക്രമണം

നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിൽ സീതയായി അഭിനയിക്കാനൊരുങ്ങുകയാണ് നടി സായ് പല്ലവി. സിനിമയിലെ അഭിനയം കൊണ്ടും ജീവിതത്തിലെ വ്യക്തിത്വം കൊണ്ടും സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സായ് പല്ലവിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

ഏക് ദിന്‍ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി ഹിന്ദിയിലേക്ക് ചുവടുവെക്കുന്നത്. ഇതിന്‍റെ പ്രചാരണ പരിപാടിക്കിടെ എത്തിയപ്പോൾ തനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞതാണ് സൈബറാക്രമണത്തിന് കാരണം.

ഹിന്ദി പോലും സംസാരിക്കാനറിയാത്ത നടിയാണ് സീതയാവുന്നതെന്നാണ് പ്രധാന വിമർശനം. സായ് പല്ലവിക്ക് ബേസിക് ഹിന്ദി പോലും അറിയില്ല, ഇവള്‍ക്കെങ്ങളനെ സീതയാകാനാകും?, സീതയാകാന്‍ സായ് പല്ലവിയെ കാസ്റ്റ് ചെയ്യുമ്പോള്‍ എന്തായിരുന്നു നിതേഷ് തിവാരി ചിന്തിച്ചിരുന്നത്? രാമായണയില്‍ ഇവള്‍ക്ക് ആര് ഡബ്ബ് ചെയ്യും,” എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. മുൻപും സീതയായി സായ് പല്ലവിയെ പരിഗണിച്ചതിൽ വിമർ‌ശനം ഉയർന്നിരുന്നു.

See also  മാസ്സ് ലുക്കിൽ സഹദേവൻ വീണ്ടുമെത്തി; 'ദൃശ്യം 3' ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Related Articles

Back to top button