Movies

കാർത്തുമ്പിക്ക് മാണിക്യന്‍റെ മുദ്ദുഗവു; 4K അറ്റ്മോസിൽ വീണ്ടുമെത്തുന്നു

മലയാള സിനിമാ പ്രേക്ഷകർക്കു മറക്കാനാവാത്ത മുദ്ദുഗവവും കാർത്തുമ്പിയും മാണിക്യനും ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രാവ്യ മികവോടെ വീണ്ടുമെത്തുന്നു. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഓരോ സീനുകളും സംഭാഷണങ്ങളും പല ആരാധകർക്കും കാണാപ്പാഠമാണ്.

പ്രസിദ്ധി ക്രിയേഷൻസ്, സൂര്യാസിനി ആർട്‌സ് ബാനറുകളിൽ എൻ. ഗോപാലകൃഷ്ണൻ, മുകേഷ് ആർ. മേത്ത എന്നിവരാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്.

ഡിസംബർ എട്ടിന് ഈ ചിത്രം റീറിലീസ് ചെയ്യും. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, ശങ്കരാടി, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, സോണിയ, ഗീത വിജയൻ തുടങ്ങിയവർ നിറഞ്ഞാടിയ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാണ്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകർന്നത് ബേണി-ഇഗ്നേഷ്യസ്. ഛായാഗ്രഹണം- കെ.വി. ആനന്ദ്. എഡിറ്റിങ്- എൻ. ഗോപാലകൃഷ്ണൻ.

See also  ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി; 'ഉദയനാണ് താരം' ആദ്യ ഗാനം റിലീസ് ആയി

Related Articles

Back to top button