മാതൃഭൂമി ട്രെയിലർ ലോഞ്ചിൽ സൽമാൻ ഖാൻ

മുംബൈ: തന്റെ പുതിയ ചിത്രമായ ‘മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്’ (Maatrubhumi: May War Rest in Peace)-യുടെ തിരക്കഥ തിരുത്തിയെഴുതാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് വ്യാജ പ്രചാരണങ്ങൾക്കെതിരെ സൽമാൻ ശക്തമായി പ്രതികരിച്ചത്.
SALMAN KHAN DENIES GOVERNMENT PRESSURE ON ‘MAATRUBHUMI’
Salman Khan has firmly rejected claims that Maatrubhumi: May War Rest in Peace was delayed by the censor board over the government’s concerns about its depiction of India-China relations.
Speaking at the film’s trailer… pic.twitter.com/v9Kpf3iROv
— Diganta Guha (@diganta_guha) November 6, 2026
തിരക്കഥ മാറ്റിയെഴുതാൻ സർക്കാർ ആവശ്യപ്പെട്ടെന്ന വാർത്തകളെ “വെറും ബക്വാസ്” (നുണ പ്രചാരണം) എന്ന് സൽമാൻ ഖാൻ വിശേഷിപ്പിച്ചു. ചിത്രത്തിൽ ആർക്കെതിരെയും വിദ്വേഷപരമായ പരാമർശങ്ങളോ നെഗറ്റിവിറ്റിയോ ഇല്ലെന്നും, അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്ന ഇരുരാജ്യങ്ങളിലെയും സൈനികരുടെ പ്രതിസന്ധികളും ജീവിതവുമാണ് ചിത്രം സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലെ ഗൽവാൻ താഴ്വരയിലെ സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആദ്യം ‘ബാറ്റിൽ ഓഫ് ഗൽവാൻ’ എന്ന പേരിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ‘മാതൃഭൂമി’ ഡിസംബർ 4-ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ചിത്രാംഗദ സിംഗ് ഉൾപ്പെടെയുള്ള മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട്.



