Kerala

ജാമ്യവ്യവസ്ഥകളിൽ ഇന്ന് വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ പ്രതിഭാഗം വിചാരണ കോടതിയിൽ സുപ്രിം കോടതി ഉത്തരവ് നൽകിയിരുന്നു

പൾസർ സുനിക്ക് ഒരാഴ്ചക്കുള്ളിൽ ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതി നിർദേശം. സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യവ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും

ചൊവ്വാഴ്ചയാണ് പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി നടപടി.

See also  ആത്മകഥ വിവാദം: ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍

Related Articles

Back to top button