Gulf

യുഎഇയില്‍ ലോട്ടറി നടത്താന്‍ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രം അനുമതി

അബുദാബി: യുഎഇയില്‍ ലോട്ടറി നടത്താന്‍ നിലവിലുള്ളവയില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അവകാശമുണ്ടായിരിക്കൂവെന്നും ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടണമെന്നും അധികൃതര്‍. മൂന്നെണ്ണത്തിന് മാത്രമേ ലോട്ടറിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടത്താന്‍ അനുമതിയുള്ളൂവെന്ന് ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി വ്യക്തമാക്കി. യുഎഇ ലോട്ടറിയുടെ നടത്തിപ്പുകാരായ ദ ഗെയിം എല്‍എല്‍സിക്ക് മാത്രമാണ് അതോറിറ്റിക്ക് കീഴില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.

ഇതിന് പുറമേ നിലവിലുള്ള ചിലതിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റും ദുബൈ ഡ്യൂട്ടി ഫ്രീയുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവയ്ക്ക് നല്‍കിയിരിക്കുന്നത് 30 വര്‍ഷത്തെ കാലാവധിയാണ്. അതോറിറ്റിക്ക് കീഴില്‍ ഇവയ്ക്ക് തങ്ങളുടെ നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വരെയാണ് ഇവര്‍ക്കുള്ള അനുമതിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

See also  യുഎഇയില്‍ ഇന്ന് മഴയുണ്ടാവുമെന്ന് എന്‍സിഎം

Related Articles

Back to top button