National

വഖഫ് നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കാതെ ജെഡിയു

വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് എട്ട് മണിക്കൂർ ബില്ലിൻമേൽ ചർച്ച നടക്കും. എല്ലാ എംപിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. അതേസമയം മധുരയിൽ പാർട്ടി കോൺഗ്രസ് ഇന്ന് ആരംഭിക്കുന്നതിനാൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല

ചർച്ചക്ക് ശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ഉള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകൾ ബില്ലിനെ പിന്തുണച്ച് എത്തിയത് ഭരണപക്ഷം ആയുധമാക്കുകയാണ്

അതേസമയം ബില്ലിനോട് എന്ത് നിലപാട് എടുക്കുമെന്ന് എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബില്ല് പാർലമെന്റിൽ എത്തുമ്പോൾ നിലപാട് അറിയിക്കുമെന്നാണ് ജെഡിയു അറിയിച്ചത്. അതേസമയം ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

The post വഖഫ് നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കാതെ ജെഡിയു appeared first on Metro Journal Online.

See also  വിദ്യാഭ്യാസമേഖലയിൽ അർഹമായ സഹായം ചോദിക്കുമ്പോൾ ഹിന്ദി പഠിക്കാൻ കേന്ദ്രം പറയുന്നു; തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ തീക്കളിയാകും: വിജയ്

Related Articles

Back to top button