Kerala

ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു

തിരുവനന്തപുരം: പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് അപകടമുണ്ടായത്.

ആറിന്‍റെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാൽ തെറ്റി വീഴുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും വെള്ളത്തിലേക്ക് വീണു. ഒപ്പമുണ്ടായവർ സുഹൃ‌ത്തിനെ രക്ഷപെടുത്തിയെങ്കിലും അനുപമയെ രക്ഷിക്കാൻ ആയില്ല.

ഇതരസംസ്ഥാന തൊഴിലാളികൾ എത്തിയാണ് അനുപമയെ ആറ്റിൽ നിന്നും പുറത്തെത്തിച്ചത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  പാലിയേക്കരയിൽ ടോൾ പിരിവ് വിലക്ക് തുടരും; കലക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Related Articles

Back to top button