National

ഹരിയാനയിൽ രണ്ട് ദിവസം മുമ്പ് കാണാതായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ഹരിയാനയിൽ രണ്ട് ദിവസം മുമ്പ് കാണാതായ മോഡലിനെ കനാലിൽ കഴുത്തറുത്ത നിലയിൽ കണഅടെത്തി. ഹരിയാന മോഡൽ ശീതളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. ഖാർഖൗഡയിലെ ഒരു കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ചയാണ് ശീതളിനെ കാണാതായത്. പാനിപ്പത്ത് സ്വദേശിയാണ് സിമ്മി എന്നറിയപ്പെടുന്ന ശീതൾ. അഹർ ഗ്രാമത്തിൽ നടന്ന ഹരിയാൻവി ആൽബം ഷൂട്ടിംഗിന് ശേഷം ശീതൾ മടങ്ങി എത്താത്തതിനെ തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു

രണ്ട് ദിവസം മുമ്പ് ശീതൽ സുനിൽ എന്ന സുഹൃത്തിനൊപ്പം പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സുനിലിനെ പരുക്കേറ്റ നിലയിലും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

The post ഹരിയാനയിൽ രണ്ട് ദിവസം മുമ്പ് കാണാതായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ; ഫെബ്രുവരി മുതൽ ഈ മോഡലുകൾക്ക് വില കൂട്ടുമെന്ന് മാരുതി സുസൂക്കി: വർധനവ് 32,500 രൂപ വരെ

Related Articles

Back to top button