Kerala

കാറ്റിൽ വീണ മരം മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

കാറ്റിൽ തകർന്ന വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. മുണ്ടക്കയം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വണ്ടൻ പതാൽ ഇഞ്ചക്കുഴി ഭാഗത്താണ് അപകടം. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സഹായത്തിനെത്തിയതായിരുന്നു ഫയർ ഫോഴ്‌സ്.

കാറ്റിൽ ഒടിഞ്ഞ വൈദ്യുതി പോസ്റ്റുകൾ നേരെ ആക്കുകയായിരുന്നു. മരം വെട്ടി നീക്കുന്നതിനിടെയാണ് പോസ്റ്റ് ഒടിഞ്ഞ് തലയിലേക്ക് വീണത്.

The post കാറ്റിൽ വീണ മരം മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു appeared first on Metro Journal Online.

See also  ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ നിലപാട് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാം: ജി സുകുമാരൻ നായർ

Related Articles

Back to top button