National

ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഔദ്യോഗിക വസതിയിൽ നിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ ആഭ്യന്തര സമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കാമെന്നും ഉടൻ കേസെടുക്കേണ്ടതില്ലെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

യശ്വന്ത് വർമക്കെതിരായ അന്വേഷണത്തിന് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അംഗങ്ങൾ

യശ്വന്ത് വർമയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനാംഗങ്ങളാണ് നോട്ടുകെട്ടുകൾ കണഅടെത്തിയത്. കണക്കിൽപ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

See also  പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തു; വ്യോമത്താവളങ്ങളിൽ വിതച്ചത് കനത്ത നാശം

Related Articles

Back to top button