Kerala

അച്ചൻകോവിലാറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ ഷിബു (17), സെബിൻ ബിനോയ് (17) എന്നിവരാണ് മരിച്ചത്.

​ഇന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിനോട് ചേർന്നുള്ള ബണ്ടിന് സമീപമായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ആറ്റിലെ കയത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

​ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഇരുവരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് തുടർന്നുള്ള നടപടികൾ ആരംഭിച്ചു. 

See also  എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

Related Articles

Back to top button