Education

തൃശ്ശൂരിൽ ബസ് യാത്രക്കിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു

തൃശ്ശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂരിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസിൽ സൂപ്പർവൈസറായ ഇന്ദു വിശ്വകുമാറാണ് മരിച്ചത്. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയാണ്

പാറപ്പുറത്ത് നിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു

പിന്നാലെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

The post തൃശ്ശൂരിൽ ബസ് യാത്രക്കിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു appeared first on Metro Journal Online.

See also  തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി; സംഘിയെ ഡൽഹിക്ക് അയക്കാനായിരുന്നു ശ്രമം: മുരളീധരൻ

Related Articles

Back to top button