Sports

ചാമ്പ്യന്‍സ് ട്രോഫി: ടീമില്‍ മാറ്റം വരുത്താന്‍ അവസരം; എന്നിട്ടും അവരെ ഒഴിവാക്കാന്‍ തീരുമാനമില്ല

അടുത്ത മാസം 19 മുതല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പ്രഖ്യാപിച്ച ടീം അംഗങ്ങളില്‍ മാറ്റം വരുത്താന്‍ അവസരം. ഫെബ്രുവരി 11 വരെ പുതിയ ടീമിനെ പ്രഖ്യാപിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മത്സരത്തിന് സന്നദ്ധരായ എട്ട് ടീമുകളും തങ്ങളുടെ ടീം അംഗങ്ങളുടെ പെര്‍ഫോമന്‍സും ആരോഗ്യ അവസ്ഥയും മനസ്സിലാക്കി മാറ്റത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ ഫോം ഔട്ടായ വീരാട് കോലി, ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളെ മാറ്റാനുള്ള നീക്കമില്ലെന്നത് ക്രിക്കറ്റ് ആരാധകരെ രോഷാകുലരാക്കുന്നുണ്ട്. പരുക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ജസ്പ്രീത് ബുംറയെ മാറ്റി അഗ്രസീവ് ബോളര്‍ മുഹമ്മദ് സിറാജിനെ ടീമിലെടുക്കാനുള്ള നീക്കമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ടീം അംഗങ്ങളില്‍ മാറ്റം വരുത്താനുള്ള അവസരം ലഭിച്ചിട്ടും രോഹിത്തിനെയും കോലിയെയും പന്തിനെയും മാറ്റാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഫോം ഔട്ടായതോടെ രോഹിത്ത്, പന്ത്, കോലി തുടങ്ങിയ സീനിയര്‍ താരങ്ങളോട് രഞ്ജി ട്രോഫിയില്‍ മത്സരിക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രോഹിത്തും പന്തും മോശം പ്രകടനമാണ് രഞ്ജിയിലും തുടര്‍ന്നത്. കോലി വ്യാഴാഴ്ചയാണ് മത്സരത്തിനായി ഇറങ്ങാനിരിക്കുന്നത്.

The post ചാമ്പ്യന്‍സ് ട്രോഫി: ടീമില്‍ മാറ്റം വരുത്താന്‍ അവസരം; എന്നിട്ടും അവരെ ഒഴിവാക്കാന്‍ തീരുമാനമില്ല appeared first on Metro Journal Online.

See also  രഞ്ജി പരീക്ഷയിൽ രണ്ടാമിന്നിംഗ്‌സിലും രക്ഷയില്ലാതെ സൂപ്പർ താരങ്ങൾ; രോഹിത് 28, ജയ്‌സ്വാൾ 26, ശ്രേയസ് 17

Related Articles

Back to top button