Kerala

‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷം; എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാവില്ല: നിലപാടിലുറച്ച് അൻസിബ

അടുത്തമാസം ജനറൽബോഡി നടക്കാനിരിക്കെ അമ്മയിൽ പ്രതിസന്ധി രൂക്ഷം. സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള ഏകോപനം ഇല്ലായ്മ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയായി. അതേസമയം അൻസിബ ഉന്നയിച്ച പരാതിയിൽ ജനറൽബോഡിക്ക് മുൻപ് പരിഹാരം കാണാനാണ് ‘അമ്മ’യുടെ ശ്രമം.

ഇതിനായി തെളിവ് സഹിതം ‘അമ്മ’യ്ക്ക് മുമ്പിൽ ഹാജരാകാൻ അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാകാൻ തയ്യാറല്ല എന്ന നിലപാടാണ് അൻസിബയ്ക്ക്. താര സംഘടനയായ അമ്മയിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ പരാതി നൽകി. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയിൽ നിന്ന് താൻ രാജിവെച്ചതെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീന കുറുപ്പ് ശരിവച്ചു.

നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡന്റ് ശ്വേത മേനോൻറെ വാദം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു നീനാ കുറുപ്പിന്റെ തുറന്നുപറച്ചിൽ

See also  കാലവർഷം കനക്കുന്നു; നാളെ 5 ജില്ലകളിൽ റെഡ് അലർട്ട്: അതി തീവ്ര മഴയ്ക്ക് സാധ്യത

Related Articles

Back to top button