National

യുപിയിൽ ടാങ്കർ ചെളിയിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷിക്കാതെ എണ്ണ കോരിയെടുക്കാൻ തിരക്ക് കൂട്ടി നാട്ടുകാർ

ഉത്തർപ്രദേശിലെ അമേഠിയിൽ ചെളിയിലേക്ക് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് നാട്ടുകാർ എണ്ണ കോരിയെടുത്തു കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വാരണാസി-ലക്‌നൗ ഹൈവേയിലെ കതോറ ഗ്രാമത്തിന് സമീപത്താണ് ടാങ്കർ ചെളിയിലേക്ക് മറിഞ്ഞത്

ഡ്രൈവറെ സഹായിക്കുന്നതിന് പകരം നാട്ടുകാർ എണ്ണ ശേഖരിക്കാനായി പാത്രങ്ങളുമായി തടിച്ചു കൂടുകയായിരുന്നു. സുൽത്താൻപൂരിൽ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്നു ടാങ്കൽ.

്അപകടത്തിൽ ടാങ്കർ ഡ്രൈവർ രാംരാജിന് ഗുരുതരമായി പരുക്കേറ്റു. മറിഞ്ഞ ടാങ്കറിനുള്ളിൽ ഡ്രൈവർ പരുക്കേറ്റ് കിടക്കുമ്പോഴും എണ്ണ ശേഖരിക്കാനുള്ള തിരക്കിലായിരുന്നു യുപി നിവാസികൾ. പോലീസ് എത്തിയാണ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്.

The post യുപിയിൽ ടാങ്കർ ചെളിയിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷിക്കാതെ എണ്ണ കോരിയെടുക്കാൻ തിരക്ക് കൂട്ടി നാട്ടുകാർ appeared first on Metro Journal Online.

See also  വൈറലാകാന്‍ ലേബര്‍ റൂമില്‍ കയറി ഭാര്യയുടെ പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു; വ്‌ളോഗര്‍ ഇര്‍ഫാനെതിരെ കേസ്

Related Articles

Back to top button