National

ഓപറേഷൻ സിന്ധു: ഇറാനിലെ ഇന്ത്യക്കാരുമായുള്ള മറ്റൊരു വിമാനവും ഡൽഹിയിലെത്തി; സംഘത്തിൽ 14 മലയാളികൾ

ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് കൂടുതൽ മലയാളികൾ കൂടി ഡൽഹിയിൽ തിരിച്ചെത്തി. പുലർച്ചെ 3.30നാണ് 14 മലയാളികൾ അടങ്ങിയ സംഘം ഡൽഹി വിമാനത്താവളത്തിലെത്തിയത്. യാത്ര സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്

മലപ്പുറം പാണ്ടിക്കാട് സ്വദേശി ആഷിഫ മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി മുഫ്‌ലിഹ പടുവൻപാടൻ, കാസർകോട് സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ, കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ എന്നിവർ തിരിച്ചെത്തി

ഇവരെ കൂടാതെ കാസർകോട് നായൻമാർ മൂല സ്വദേശി നസ്ര ഫാത്തിമ, മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സന കെ കെ, ഈരാറ്റുപേട്ട സ്വദേശി അഫ്‌നാൻ ഷെറിൻ, എറണാകുളം പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവരും തിരികെ എത്തിയിട്ടുണ്ട്.

The post ഓപറേഷൻ സിന്ധു: ഇറാനിലെ ഇന്ത്യക്കാരുമായുള്ള മറ്റൊരു വിമാനവും ഡൽഹിയിലെത്തി; സംഘത്തിൽ 14 മലയാളികൾ appeared first on Metro Journal Online.

See also  പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രത്തിന്റെ നിർദേശം

Related Articles

Back to top button