Education

ചേലക്കരയിൽ ചുവപ്പിന്റെ ചേല്; യുആർ പ്രദീപ് 12,122 വോട്ടുകൾക്ക് വിജയിച്ചു

ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകൾക്കാണ് ചേലക്കരയിൽ യുആർ പ്രദീപ് വിജയിച്ചത്. തുടക്കം മുതലെ ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ താഴേക്ക് വരാതെയുള്ള പ്രകടനമാണ് യുആർ പ്രദീപ് കാഴ്ച വെച്ചത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരിക്കൽ പോലും പ്രദീപിന് വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല

പ്രദീപിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. പി വി അൻവറിന്റെ സ്ഥാനാർഥിക്കും ചേലക്കരയിൽ ചലനമുണ്ടാക്കാൻ സാധിച്ചില്ല. തുടക്കത്തിൽ തന്നെ ചേലക്കരയിൽ ഇടത് മുന്നേറ്റം ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്.

എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ മണ്ഡലത്തിൽ ഇത്തവണ വിജയം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുമായാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി ഇറക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രമ്യ ഹരിദാസ് മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുകയാണ്.

See also  അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

Related Articles

Back to top button