Movies

തിയെറ്ററിൽ കൈയടി നേടിയ ‘ചിന്ന ചിന്ന ആസൈ’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

തിയെറ്ററുകളിൽ പ്രേക്ഷകഹൃദയം കീഴടക്കി വൻ വിജയം കൈവരിച്ച ഫീൽ ഗുഡ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ ഒടുവിൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജൂലൈ 28 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക. മലയാളത്തിന് പുറമേ തമിഴ്, തെലങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലെത്തും. യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളുടെ ഒരു ദിവസമാണ് സിനിമ പറയുന്നത്.

​ലളിതമായ കഥപറച്ചിലും മികച്ച പ്രകടനങ്ങളും കൊണ്ട് തിയെറ്ററുകളിൽ വലിയ രീതിയിൽ കൈയടി നേടിയ ഈ ചിത്രം, കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച ഒന്നാണ്. തിയെറ്ററുകളിൽ സിനിമ കാണാൻ സാധിക്കാത്തവർക്കും വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയൊരു വിരുന്നായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്.

See also  കാത്തിരിപ്പ് അവസാനിച്ചു; തീയേറ്ററുകൾ ഇളക്കിമറിച്ച് പേട്രിയറ്റ്

Related Articles

Back to top button