Kerala

ഡിസംബർ 14ന് നിവിൻ പോളി തനിക്കൊപ്പം ഷൂട്ടിംഗ് സെറ്റിൽ; ചിത്രങ്ങൾ പുറത്തുവിട്ട് പാർവതി

നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം താൻ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് പാർവതി പറയുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിവിൻ പോളിക്ക് പാർവതി പിന്തുണ നൽകിയത്. ഡിസംബർ 14ന് നിവിൻ പോളി ദുബൈയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ ഈ ദിവസം സിനിമയുടെ കൊച്ചിയിലെ സെറ്റിൽ താനും നിവിൻ പോളും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിച്ചിരുന്നതായി പാർവതി പറയുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാർവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദൂബൈയിൽ ലൈംഗിക പീഡനം നടന്നുവെന്ന് യുവതി ആരോപിച്ച ദിവസം നിവിൻ പോളി തനിക്കൊപ്പം കൊച്ചിയിൽ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. നിവിൻ സെറ്റിലുണ്ടായിരുന്നുവെന്നതിന് ചിത്രത്തിലെ ആർട്ടിസ്റ്റുകളും പിന്നണി പ്രവർത്തകരും സാക്ഷികളാണെന്നും വിനീത് പറഞ്ഞിരുന്നു.

The post ഡിസംബർ 14ന് നിവിൻ പോളി തനിക്കൊപ്പം ഷൂട്ടിംഗ് സെറ്റിൽ; ചിത്രങ്ങൾ പുറത്തുവിട്ട് പാർവതി appeared first on Metro Journal Online.

See also  ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ ഹോർഡിംഗ്‌സ് അടിക്കാമായിരുന്നല്ലോ: രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button