Sports

രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍കുതിപ്പ്

ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും അടിച്ചെടുത്ത് ടീം ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 90 പന്തില്‍ നിന്ന് 119 റണ്‍സ് അടിച്ച്, സെഞ്ച്വറി മികവില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം മറികടക്കാന്‍ ടീം ഇന്ത്യക്ക് ധൈര്യം പകര്‍ന്നത്. 33 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നല്‍കിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ ആസൂത്രണത്തോടെയുള്ള കളിയായിരുന്നു കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും പുറത്തായി. 56 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാച്ച് എടുത്ത് ഡക്കറ്റിനെ ക്രീസില്‍ നിന്ന് പറഞ്ഞയച്ചത്.

 

The post രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍കുതിപ്പ് appeared first on Metro Journal Online.

See also  ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

Related Articles

Back to top button