ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ; സ്വയം വിശദീകരിക്കട്ടെയെന്ന നിലപാടിൽ നേതൃത്വം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് നേതാക്കളെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
ലൈംഗിക ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. പാർലമെന്ററി പാർട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്‌പെൻഷൻ തീരുമാനത്തിലേക്ക് എത്തിയത്
എന്നാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. പാർട്ടിക്ക് വേണ്ടാത്ത നേതാവിനെ എന്തിനാണ് പാലക്കാട്ടെ ജനങ്ങൾ സഹിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.
The post ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ; സ്വയം വിശദീകരിക്കട്ടെയെന്ന നിലപാടിൽ നേതൃത്വം appeared first on Metro Journal Online.