National

ഡൽഹി വഖഫ് ബോർഡ് ക്രമക്കേട്; എഎപി എംഎൽഎ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ചെയർമാനും ആംആദ്മി പാർട്ടി എംഎൽഎയുമായ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു. അമാനത്തുല്ല ഖാൻ വഖഫ് ബോർഡ് ചെയർമാനായാരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ആരോപണം

രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ നാടകീയ രംഗങ്ങൾ നടന്നിരുന്നു. പരിശോധനക്കെന്ന പേരിൽ ഇഡി സംഘമെത്തിയത് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് അമാനത്തുല്ല ഖാൻ എക്‌സിൽ ആരോപിച്ചിരുന്നു

തന്റെ ഭാര്യാമാതാവ് അർബുദബാധിതയാണ്. നാല് ദിവസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടും ഉചിതമായ രീതിയിൽ അല്ലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അമാനത്തുല്ല പറഞ്ഞു

See also  44 കോടി രൂപ മാന നഷ്ടം, മമതക്കും എംഎൽഎമാർക്കും നോട്ടീസയച്ച് ഗവർണർ സിവി ആനന്ദ ബോസ്

Related Articles

Back to top button