Sports

ബംഗ്ലാദേശ് 149 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 376 റൺസിനെതിരെ ബാറ്റേന്തിയ ബംഗ്ലാദേശ് 149 റൺസിന് പുറത്തായി. 47 ഓവറുകൾ മാത്രമാണ് ഇവർക്ക് പിടിച്ചുനിൽക്കാനായത്. 4 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ബംഗ്ലാദേശ് നിരയെ തകർത്തത്

മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 32 റൺസെടുത്ത ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. മെഹ്ദി ഹസൻ മിറാസ് 27 റൺസും ലിറ്റൺ ദാസ് 22 റൺസും ഷാന്റോ 20 റൺസുമെടുത്തു.

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 5 റൺസിനാണ് വീണത്. ജയ്‌സ്വാൾ 10 റൺസുമായും ഗിൽ ഒരു റൺസുമായും ക്രീസിലുണ്ട്.

The post ബംഗ്ലാദേശ് 149 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് appeared first on Metro Journal Online.

See also  ഈ കുട്ടിക്ക് എന്താണ് ഇത്ര ധൃതി, ക്ഷമിച്ച് കളിച്ച് റണ്‍സ് എടുക്കൂ..; ജയ്‌സ്വാളിന് സീനിയര്‍ താരത്തിന്റെ ഉപദേശം

Related Articles

Back to top button